കിഴക്കന്‍ ഡല്‍ഹിയില്‍ 9 വയസ്സുകാരിയെ ലൈംഗികാതിക്രമത്തിനിരയായി. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച തെരുവില്‍ കളിച്ച് കൊണ്ടിരുന്ന പെണ്‍കുട്ടിയെ പ്രതി ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
വീട്ടില്‍ തിരിച്ചെത്തിയ കുട്ടി മാതാപിതാക്കളോട് കാര്യം അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും, പീഡനം നടന്നതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്കി. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.