ബലൂണ്‍ വിഴുങ്ങി 9 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം. തിരുച്ചിറപ്പള്ളി സ്വദേശി മുത്തുമണിയുടെ മകന്‍ എം.മഹിഴന്‍ ആണ് മരിച്ചത്. വീട്ടില്‍ കളിക്കുന്നതിനിടെ കുട്ടി ബലൂണ്‍ വിഴുങ്ങുകയായിരുന്നു. ഉടന്‍ തന്നെ നാമക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബത്തിന് വിട്ടു നല്‍കും.