പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രത്യേക പരിശോധനയില്‍ യുവാവില്‍ നിന്നും 9 കിലോ കഞ്ചാവ് പിടികൂടി. പശ്ചിമബംഗാളിലെ ഉത്തരദിനാജ്പൂ4 സ്വദേശിയും അതിഥി തൊഴിലാളി മുഹമ്മദ് ഇഫ്താകിര്‍ (26) ആണ് കഞ്ചാവുമായി പിടിയിലായത്.
കേരളത്തിലെ പലയിടങ്ങളില്‍ ഹോട്ടലുകളിലും ഇറച്ചിക്കടകളിലും ജോലി ചെയ്തുവന്നിരുന്ന ഇയാള്‍ എളുപ്പത്തില്‍ പണം സമ്പാദിക്കുന്നതിനായി കഞ്ചാവ് കച്ചവടത്തിലേക്ക് തിരിഞ്ഞതായാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.
പശ്ചിമബംഗാളിലെ സിലിഗുരിയില്‍ നിന്നും കഞ്ചാവ് വാങ്ങി ട്രെയിന്‍ മാര്‍ഗ്ഗം പാലക്കാട് ഇറങ്ങി പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലാവുകയായിരുന്നു. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ അഞ്ചു ലക്ഷത്തോള0 രൂപ വില വരും. പ്രതേക പരിശോധനകള്‍ തുടരുമെന്ന് ആര്‍പിഎഫ് എക്‌സ്സൈസ് വൃത്തങ്ങള്‍ അറിയിച്ചു.