കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ തിരൂര്‍ സതീഷ്. കൊടകരയിലെത്തിയത് 9 കോടിയാണെന്നും തിരൂര്‍ സതീഷ് പറഞ്ഞു. അതേസമയം ശോഭാ സുരേന്ദ്രന്‍ കള്ളം പറയുകയാണെന്നും തിരൂര്‍ സതീഷ ആരോപിച്ചു. ആര്‍ക്കും തന്നെ വിലയ്ക്ക് വാങ്ങാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ ആരായിരിക്കുമെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കുടുംബത്തിന് എഴുതി നല്‍കിയിട്ടുണ്ടെന്നും സതീഷ് പറഞ്ഞു.
ആരോടും ചോദിച്ചിട്ടല്ല തന്നെ ഓഫീസ് സെക്രട്ടറിയാക്കിയതെന്നും ജില്ലാ ഓഫീസര്‍മാര്‍ ചെയ്യേണ്ട കാര്യം പോലും തന്നെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും സതീഷ് പറഞ്ഞു. എന്നാല്‍ കെ സുരേന്ദ്രനെ വയനാട് നിന്ന് പുറത്താക്കിയത് മരം മുറിച്ചിട്ടല്ലേയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുഴല്‍പ്പണക്കേസില്‍ മോഷണം നടന്നുവെന്നും അന്ന് ധര്‍മ്മരാജന്‍ ആദ്യം വിളിച്ചത് കെ സുരേന്ദ്രനെയാണെന്നും ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന് കള്ളപ്പണക്കാരനുമായി എന്താണ് ബന്ധമെന്നും തിരൂര്‍ സതീഷ് ചോദിച്ചു.
അതേസമയം തന്നെ പാര്‍ട്ടി ഓഫീസില്‍ നിന്ന് പുറത്താക്കിയെന്ന് പറുന്നുണ്ടെന്നും എന്നാല്‍ സ്വമേധയാ വിട്ടുനിന്നതാണെന്നും അദ്ദേഹം വ്യകതമാക്കി. കോഴിക്കോട് നിന്ന് പണം എത്തിച്ചപ്പോള്‍ കെ സുരേന്ദ്രന്‍ അതില്‍ നിന്നും ഒരു കോടി രൂപ എടുത്തെന്ന് ധര്‍മരാജന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാക്കി 35 ലക്ഷം വി വി രാജേഷിന് കൊടുക്കാന്‍ പറഞ്ഞെന്നും അദ്ദേഹം വെളിപ്പെടുത്തി.
ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും തിരൂര്‍ സതീഷന്‍ പറഞ്ഞു. ഒമ്പത് കോടി രൂപ കൊടകരയിലെത്തിയെന്നും എന്നാല്‍ ആറ് കോടിയെന്ന ധര്‍മരാജന്റെ വാദം തെറ്റാണെന്നും സതീഷ് പറഞ്ഞു. ബാക്കി പണം എന്ത് ചെയ്‌തെന്നും മണ്ഡലങ്ങള്‍ക്ക് എത്ര പണം നല്‍കിയെന്നതും അന്വേഷിക്കണമെന്നും തിരൂര്‍ സതീഷ് പറഞ്ഞു.