ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മമത ബാനര്‍ജി പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്ന സംഭവം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിക്കാനും മമത തീരുമാനിച്ചു. രാഷ്ട്രീയ എതിരാളികളെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ലക്ഷ്യമിടുകയാണ്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ രാജ്യത്തെ ഏതു ഭാഗത്തും ഇത് കാണാമെന്നും മമത പ്രതിപക്ഷ നേതാക്കള്‍ക്ക് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാവരും വിഷയത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് സൗകര്യമനുസരിച്ച് ഒരുമിച്ച് ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മമത കത്തില്‍ പറയുന്നു. അടിച്ചമര്‍ത്തല്‍ ശക്തികള്‍ക്കെതിരെ എല്ലാ പുരോഗമന ശക്തികളും ഒരുമിച്ചു ചേരേണ്ടതാണ് ഇപ്പോഴത്തെ ആവശ്യമെന്നും ഐക്യ പ്രതിപക്ഷമാണ് രാജ്യം ആവശ്യപ്പെടുന്നതെന്നും കത്തില്‍ പറയുന്നു.