ബംഗളൂരു: കര്‍ണാടകയില്‍ മേല്‍ ജാതിക്കാരന്റെ പറമ്പില്‍ ദളിത് യുവതിയുടെ പശു കയറിയതിന് ക്രൂര മര്‍ദനം. കൊപ്പല്‍ ജില്ലയിലാണ് സംഭവം. അംരീഷ് കുമ്പാര്‍ എന്ന യുവാവാണ് യുവതിയെ അക്രമിച്ചത്. ശോഭമ്മ ഹരിജന്‍ എന്ന യുവതിയെ അക്രമിച്ചതിന് പട്ടികജാതിപട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം അംരീഷ് കുമ്പാറിനെതിരെ പോലീസ് കേസെടുത്തു.
യുവതിയെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തന്നെ മര്‍ദിക്കുന്നത് നിര്‍ത്താന്‍ യുവതി അക്രമിയോട് അപേക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. യുവതിയെ തൂണില്‍ കെട്ടിയിട്ട് ചെരിപ്പ് കൊണ്ടാണ് അടിച്ചത്.