കോഴിക്കോട്: ബാഗ്ദാദിലെ പ്രശസ്ത മതപണ്ഡിതനും സൂഫി വര്യനുമായ സയ്യിദ് ശൈഖ് സബാഹുദ്ധീന്‍ അഹ്മദ് രിഫാഈ അല്‍ഹുസൈനി തന്റെ വംശ പരമ്പരയിലെ രിഫാഈ സയ്യിദ് കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഹിജ്‌റ 1218 ല്‍ യമനിലെ ഹളര്‍ മൗത്തില്‍ നിന്നും കോഴിക്കോട് പാറപ്പള്ളിയിലും തുടര്‍ന്ന് പാലക്കാട് ജില്ലയിലെ പഴയ ലക്കിടിയിലും എത്തുകയും ചെയ്ത സയ്യിദ് മുഹമ്മദ് രിഫാഈ അല്‍ഹുസൈനിയുടെ ഇപ്പോഴുള്ള സന്താന പരമ്പരയാണ് കേരളത്തിലെ രിഫാഈ സയ്യിദ് കുടുംബം. ഇവരുടെ വളരെ പഴക്കം ചെന്ന ശജറയും സില്‍സിലയും നേരില്‍ കണ്ട അദ്ദേഹം വളരെ സന്തോഷം പ്രകടിപ്പിച്ചു. രിഫാഈ സയ്യിദ് വംശത്തിന്റെ ശജറയും ഉപഹാരവും അദ്ദേഹം സ്വീകരിച്ചു.
രിഫാഈ കുടുംബത്തിലെ പ്രമുഖനായ എസ്. വൈ. എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോ തങ്ങള്‍ രിഫാഈ പൊതുപ്രവര്‍ത്തകനും പ്രമുഖ വ്യവസായിയുമായ സയ്യിദ് അബ്ദുല്‍ റഷീദ് തങ്ങള്‍ രിഫാഈ പട്ടാമ്പി, സയ്യിദ് അബ്ദുറസാഖ്തങ്ങള്‍ രിഫാഈ, സയ്യിദ് അബ്ദുസലാം രിഫാഈ. സയ്യിദ് അബ്ദുള്ളക്കോയ തങ്ങള്‍ രിഫാഈ, സയ്യിദ് അബ്ദുസലാം തങ്ങള്‍ രിഫാഈ എന്നിവര്‍ അദ്ദേഹത്തെ ആദരിച്ചു.
രിഫാഈ ഖബീലയുടെ ഉപഹാരം സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ രിഫാഈയും മര്‍ഹൂം രിഫാഈ പി. പി തങ്ങള്‍ ഗ്രൂപ്പ് ഉപഹാരം സയ്യിദ് അബ്ദുറഷീദ് തങ്ങള്‍ രിഫാഈയും. രിഫാഈ ജോല്ലറി ഗ്രൂപ്പ് ഉപഹാരം സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ രിഫാഈയും നല്‍കി. സയ്യിദ് സബാഹുദ്ധീന്‍ രിഫാഈ തങ്ങളെ കുറിച്ചുള്ള അറബി കവിത സയ്യിദ് ഉബൈദ് ഫൈസി രിഫാഈ ആലപിച്ചു. സയ്യിദ് അബൂതാഹിര്‍ ലത്തീഫിരിഫാഈ. സയ്യിദ് സുഹൈല്‍ രിഫാഈ. സയ്യിദ് മഷ്ഹൂര്‍ രിഫാഈ. എന്നിവര്‍ പങ്കെടുത്തു