കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ലോകത്തെ ഏറ്റവും വലിയ റോപ്പ് വേ അടച്ചു. റോപ്പ് വേയുടെ ഒന്നാം നമ്പര്‍ ടവറിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ചമോലി ജില്ലയിലെ ജോഷിമഠിലാണ് റോപ്പ് വേ. പ്രദേശവാസികളായ ജനങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ് കഴിയുന്നത്. പലയിടത്തും നിരവധി വീടുകള്‍ മണ്ണിനടിയിലാണ്.
അതിനിടെ ജോഷിമഠില്‍ മണ്ണ് ഇടിഞ്ഞതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ ബന്ദിന് ആഹ്വാനം ചെയ്തു. വ്യാപാരിസഭയും ടാക്‌സി യൂണിയനും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. ജനങ്ങള്‍ തെരുവില്‍ പ്രതിഷേധ പ്രകടനം വന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ചമോലിയില്‍ നിന്നും ഡെറാഡൂണിലേക്ക് പോകുന്ന റോഡില്‍ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. നിരവധി വാഹനങ്ങളാണ് കുരുക്കില്‍ കുടുങ്ങി കിടക്കുന്നത്.