X
    Categories: indiaNews

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനം; 16 മാസത്തിനിടെയുള്ള ഉണ്ടായ കൂടിയ നിരക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയില്‍. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യ എക്കോണമി(സിഎംഐഇ) യാണ് താഴിലില്ലായ്മ നിരക്ക് പുറത്തുവിട്ടിരിക്കുന്നത്. കണക്ക് പ്രകാരം ഡിസംബറിലെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാണ്. 16 മാസത്തിനിടെയുള്ള കൂടിയ നിരക്കാണിതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമിയില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. അതിന് മുമ്പത്തെ മാസം എട്ട് ശതമാനമായിരുന്നു രേഖപ്പെടുത്തിയത്

ഡിസംബറില്‍ 37.1 ശതമാനത്തിന്റെ വര്‍ധനവാണ് തൊഴിലില്ലായ്മ നിരക്കിലുണ്ടായത്. 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ നിരക്കാണിതെന്നും മഹേഷ് വ്യാസ് വ്യക്തമാക്കി.
ഡിസംബറില്‍ നാഗരിക മേഖലയില്‍ തൊഴിലില്ലായ്മ നിരക്ക് 10.09 ശതമാനവും ഗ്രാമീണ മേഖലയില്‍ 7.55 ശതമാനവുമാണ്. നവംബറില്‍ ഇത് യഥാക്രമം 7.55 ശതമാനവും, 7.44 ശതമാനവുമായിരുന്നു.

ഹരിയാനയിലെ ഡിസംബറിലെ തൊഴിലില്ലായ്മ നിരക്ക് 37.4 ശതമാനമാണ്. രാജസ്ഥാന്‍, ഡല്‍ഹി സംസ്ഥാനങ്ങളില്‍ ഇത് യഥാക്രമം 28.5, 20.8 ശതമാനവും.

അതേസമയം തൊഴില്‍പങ്കാളിത്ത നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും കണക്ക് വ്യക്തമാക്കുന്നു. തൊഴില്‍പങ്കാളിത്ത നിരക്കില്‍ 40.48% ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. 12 മാസത്തിനിടെയുള്ള കൂടിയ നിരക്കാണിത്.

webdesk13: