തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി. റവന്യൂ, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരും നാളെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ ബഫര്‍സോണുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു.
ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനൊപ്പം വ്യക്തിഗത വിവരങ്ങളും നല്‍കാനാണ് ആലോചന. എന്നാല്‍ പ്രതിപക്ഷം ഉപഗ്രഹ സര്‍വേ പ്രായോഗികമല്ലെന്നും അത് ജനവാസ മേഖലയെ സാരമായി ബാധിക്കുമെന്നും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വനം വകുപ്പുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നങ്ങള്‍ പോലും പര്‍വതീകരിക്കുകയാണെന്നും സര്‍ക്കാരിനെതിരായ സമരങ്ങള്‍ കര്‍ഷകരെ സഹായിക്കാന്‍ അല്ലെന്നും വനംമന്ത്രി പറഞ്ഞു.