കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ അനന്തരവനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ഗഞ്ച് മണ്ഡലത്തില്‍ നിന്നുളള ബിജെപി നേതാവായ കൗശല്‍ കിഷോര്‍, നിലവില്‍ പാര്‍പ്പിട-നഗരകാര്യ മന്ത്രാലയ സഹമന്ത്രിയാണ്.