X
    Categories: indiaNews

തമിഴ്ഭാഷ തങ്കഭാഷ; തമിഴിനെ പുകഴ്ത്തി അമിത് ഷാ

തമിഴ് ഭാഷയെ വാനോളം പുകഴ്ത്തി അമിത് ഷാ. ലോകത്തിലെ പ്രാചീന ഭാഷകളിലെന്നാണ് തമിഴ്, തമിഴ് സാഹിത്യത്തിന്റെ സാഹിത്യം വളരെ പുരാതനമാണെന്നും തമിഴ് ഭാഷയുടെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനം നല്‍കണമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

വിദ്യാഭാസ മേഖലകളില്‍ തമിഴ് ഭാഷയുടെ വളര്‍ച്ചയ്ക്ക് സഹായകമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നും അതിനായി സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍, സാങ്കേതിക വിദ്യാഭാസ മേഖലയില്‍ തമിഴ് മാധ്യമമായി ഉപയോഗിക്കാന്‍ കഴിയുമെന്നും പറഞ്ഞു. പല സംസ്ഥാനങ്ങളിലും മെഡിക്കല്‍, എഞ്ചിനീയറിങ് കോഴ്‌സുകള്‍ മാത്യഭാഷയിലാണ് പഠിപ്പിക്കുന്നതെന്നും ഉണര്‍ത്തി. ഇത്തരത്തിലുള്ള മാറ്റം വിദ്യാര്‍ഥികള്‍ക്ക് സഹായകമാകും. അദ്ദേഹം സൂചിപ്പിച്ചു. ശനിയാഴ്ച ചെന്നൈയില്‍ ഇന്ത്യ സിമന്റ്‌സിന്റെ 75-ാം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

Test User: