യുപി: ഗാസിയാബാദിലെ സ്വകാര്യ സ്‌കുളില്‍ ആറാം ക്ലാസുകാരിയെ ബലാത്സഗം ചെയ്‌തെന്ന കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയാണ് പോലീസില്‍ പാരാതി നല്‍കിയത്. പോലീസില്‍ പരാതി കിട്ടിയതറിഞ്ഞ് പ്രതി ഒളിവില്‍ പോയി. പിന്നീട് ശനിയാഴ്ച ദാസ്‌നയ്ക്കടുത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു.
ദിവസങ്ങളായി കുട്ടി ക്ഷീണവും അസ്വസ്ഥതയും പ്രകടിപ്പിച്ചിരുന്നു. കാരണം അന്വേഷിച്ചപ്പോഴാണ് കുട്ടി അമ്മയോട് വിവരം പറഞ്ഞത്. കുട്ടി സ്‌കൂളില്‍ പോകാന്‍ തയ്യാറാവാത്തത് അസുഖം മൂലമാണെന്നായിരുന്നു ആദ്യം കരുതിയത്.