ഡല്‍ഹി: മുന്നാക്ക സംവരണത്തില്‍ തിങ്കളാഴ്ച സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.
മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നേരത്തേ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ നിരവധി ഹരജികളാണ് കോടതിയില്‍ വന്നത്. പ്രധനമായും മുന്നാക്ക സംവരണത്തിനായി സര്‍ക്കാര്‍ നടത്തിയ നിയമഭേതഗതി ഭരണഘടനയുടെ അടിസ്ഥാനഘടനയെ തകര്‍ക്കുന്നതാണെന്ന് ഹരജിയില്‍ പറയുന്നുണ്ട്. ഇത് പരിഗണിച്ചാണ് തിങ്കളാഴ്ച വിധി പറയുന്നത്.