കൊച്ചി: കലൂരില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് എറണാകൂളത്തേക്ക് വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുവരുമ്പോഴായിരുന്നു അപകടം. ആലങ്ങാട് കരിങ്ങാംതുരുത്ത് മുണ്ടോളി പള്ളത്ത് വീട്ടില്‍ വിനിതയാണ് മരിച്ചത്.
കലൂര്‍ സിഗ്നലിനു മുമ്പുള്ള യുടേണ്‍ തിരിയിന്നതിനിടെയായിരുന്നു ആംബുലന്‍സ് മറിഞ്ഞത്. ബൈക്ക് മുന്നില്‍ ചാടിയതായിരുന്നു ആംബുലന്‍സ് മറിയാന്‍ കാരണം. നാട്ടുകാര്‍ ആംബുലന്‍സ് നേരെയാക്കി രോഗിയെ ആശുപത്രിയലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.