ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ 3 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 19 ആയി. 2 പരിശീലകരും 17 വിദ്യാര്‍ഥികളുമാണ് അപകടത്തില്‍ മരണപ്പെട്ടത്. ഇതില്‍ 10 പേരെ കൂടി കണ്ടെത്താനുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ സേന (എസ്.ഡി.ആര്‍.എഫ്), ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്), ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐ.ടി.ബി.പി) എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ സൈന്യത്തിന്റെ ഒരു സംഘവുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദണ്ഡ കൊടുമുടിയില്‍ നിന്ന് മാതാലി ഹെലിപാഡിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കുമെന്നാണ് വിവരം. 30 പേരാണ് അപകടത്തില്‍ പെട്ടത്. ഉത്തരകാശിയിലെ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മൗണ്ടനീയറിങിലെ ട്രെയിനികളാണ് ഹിമപാതത്തില്‍ പെട്ടത്.
കൊല്ലപ്പെട്ടവരില്‍ ആദ്യമായി 16 ദിവസം കൊണ്ട് എവറസ്റ്റ്, മകാലു കൊടുമുടികള്‍ കീഴടക്കിയ ഇന്ത്യന്‍ വനിത സവിത കന്‍സ്വാളും ഉള്‍പ്പെടുന്നു.