X
    Categories: indiaNews

എ.ആര്‍ റഹ്മാന്റെ മകള്‍ ഖദീജ വിവാഹിതയായി

സംഗീതസംവിധായകന്‍ എ.ആര്‍.റഹ്മാന്റെ മുതിര്‍ന്ന മകളും ഗായികയുമായ ഖദീജ വിവാഹിതയായി. റിയാസ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. സൗണ്ട് എന്‍ജിനീയറാണ് റിയാസ്ദീന്‍ ഷെയ്ഖ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിന്റെ ഭാഗമായത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഖദീജയുടെയും റിയാസ്ദീന്‍ ഷെയ്ഖ് മുഹമ്മദിന്റെയും വിവാഹനിശ്ചയം നടന്നത്.

വിവാഹം കഴിഞ്ഞെന്ന സന്തോഷ വാര്‍ത്ത ഖദീജയും റഹ്മാനും സാമൂഹിക മാധ്യമം വഴിയാണ് അറിയിച്ചത്. ഇരുവരിലും ദൈവത്തിന്റെ അനുഗ്രഹമുണ്ടാവട്ടെയെന്നും സ്‌നേഹവും അനുഗ്രവും അറിയിച്ചവര്‍ക്കെല്ലാം നന്ദിയെന്നും എ.ആര്‍ റഹ്മാന്‍ കുറിച്ചു.

ജീവിതത്തില്‍ ഏറ്റവുമധികം കാത്തിരുന്ന ദിനം എന്ന് കുറിച്ചുകൊണ്ടാണ് ഖദീജ വരന്റെ കൂടെയുള്ള ചിത്രം പങ്കുവെച്ചത്.

ഖദീജ റഹ്മാന് ഗായികയെന്ന നിലയില്‍ നിരവധി ആരാധകരുണ്ട്. ‘ഫരിശ്‌തോ’ എന്ന ഗാനം രാജ്യാന്തര പുരസ്‌കാരം നേടിയിട്ടുണ്ട്.

Test User: