X
    Categories: indiaNews

മലേഷ്യയില്‍ മണ്ണിടിച്ചിലില്‍ 2 മരണം, 50 ലധികം പേരെ കാണാനില്ല

മലേഷ്യയില്‍ കോലാലംപൂരിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് പേര്‍ മരണപ്പെട്ടു. കാണാതായ 50ലധിതകം പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനെ അറിയിച്ചു.

റോഡിനു സമീപം ക്യാമ്പിങ് സൗകര്യമൊരുക്കുന്ന ഫാം ഹൗസ് മണ്ണിടിച്ചിലില്‍ നശിച്ചതായി സംസ്ഥാന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രസ്താവനയില്‍ പറയുന്നു. മണ്ണിടിച്ചിലില്‍ 79 പേര്‍ കുടുങ്ങിയതായും ഇതില്‍ 23 പേരെ രക്ഷപെടുത്തിയെന്നും അധികൃതര്‍ അറിയിച്ചു.

Test User: