ന്യൂഡല്‍ഹി: 2016-17 കാലത്ത് പുതിയ 500 രൂപ നോട്ടിന്റെ 8,810.65 ദശലക്ഷം കോപ്പികള്‍ പ്രിന്റ് ചെയ്തെങ്കിലും ആര്‍.ബി.ഐക്ക് ലഭിച്ചത് 7,260 ദശലക്ഷം കോപ്പികള്‍ മാത്രമെന്ന് വിവരാകാശ രേഖ. ആക്ടിവിസ്റ്റ് മനോരഞ്ജന്‍ റോയ് സമര്‍പ്പിച്ച വിവരാവകാശ രേഖയിലെ മറുപടിയിലാണ് ഈ വിവരമുള്ളതെന്നാണ് ദേശീയ മാധ്യമമായ ദി മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആകെ 88,032.5 കോടി രൂപയാണ് കാണാതായ നോട്ടുകളുടെ മൂല്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 ഏപ്രിലിനും 2016 മാര്‍ച്ചിനും ഇടയില്‍ നാസിക്കില്‍ അച്ചടിച്ച 210 ദശലക്ഷം കോപ്പികള്‍ കാണാതായില്‍ ഉള്‍പ്പെടുമെന്ന് മനോരഞ്ജന്‍ റോയ്ക്ക് ആര്‍.ടി.ഐ പ്രകാരം ലഭിച്ച കണക്കുകള്‍ പ്രകാരം പറയുന്നത്. 2016-2017ല്‍ ബെംഗളൂരുവിലെ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡ് 500 രൂപയുടെ 5,195.65 ദശലക്ഷം കോപ്പികളും ദേവദാസ് ബാങ്ക് നോട്ട് പ്രസ് 1,953.000 ദശലക്ഷം കോപ്പികളുമാണ് ആര്‍.ബി.ഐക്ക് നല്‍കിയത്. എന്നാല്‍ ആര്‍.ബി.ഐയുടെ കണക്കിലിത് 7,260 മാത്രമാണ്. വിഷയത്തില്‍ ആര്‍. ബി.ഐ വക്താവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കാണാതായ നോട്ടുകളെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സെന്‍ട്രല്‍ ഇക്കണോമിക് ഇന്റലിജന്‍സ് ബ്യൂറോയ്ക്കും ഇ.ഡിക്കും മനോരഞ്ജന്‍ റോയ് കത്തയച്ചിട്ടുണ്ട്. നാസിക്കിലെ കറന്‍സി നോട്ട് പ്രസ്, ദേവസിലെ ബാങ്ക് നോട്ട് പ്രസ്, മൈസൂരുവിലെ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ (്രൈപവറ്റ്) ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് ഇന്ത്യയില്‍ കറന്‍സി പ്രിന്റ് ചെയ്യുന്നത്. 2016-2017 കാലത്ത് ഈ മൂന്ന് പ്രസുകളിലുമായി 176 കോടി എണ്ണം പുതിയ 500 നോട്ടുകളാണ് പ്രിന്റ് ചെയ്തിട്ടുള്ളത്.