X
    Categories: indiaNews

തമിഴ്‌നാട്ടില്‍ നാല് എ.ടി.എമ്മുകള്‍ പൊളിച്ചെടുത്തത് 86 ലക്ഷം രൂപ

ചെന്നൈ: തമിഴ്‌നാട്ടില്‍ കുഡലൂര്‍-ചിറ്റൂര്‍ റോഡില്‍ എടിഎം പൊളിച്ച് മോഷണം. വിവിധയിടങ്ങളിലായി സ്ഥാപിച്ച നാല് എ.ടി.എം മെഷീനുകള്‍ തകര്‍ത്ത് 86 ലക്ഷം രൂപ കവര്‍ന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. 20 കിലോമീറ്ററിനുള്ളിലായാണ് മോഷണം നടന്നിരിക്കുന്നത്.

രാത്രി ബീറ്റ് പൊലീസ് പരിശോധനക്ക് എത്തിയപ്പോഴാണ് കവര്‍ച്ച പുറത്തറിയുന്നത്. എസ്.ബി.ഐയുടെ മൂന്ന് എടിഎം മിഷനിലും വണ്‍ ഇന്ത്യയുടെ ഒരെണ്ണത്തിലുമാണ് മോഷണം നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് കാഷ് ബോക്‌സുകള്‍ മുറിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെ സ്ഥലത്ത് പരിശോധന നടത്തി.

തിരുവണ്ണാമലൈ ടൗണിലെ മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപമാണ് രണ്ട് എ.ടി.എമ്മുകള്‍. പൊലൂര്‍ ടൗണിലെ റെയില്‍വേ സ്‌റ്റേഷനും കലാശപ്പക്കം ബോയ്‌സ് സ്‌കൂളിനും അരികെയുള്ള എ.ടി.എമ്മുകളാണ് കവര്‍ന്ന മറ്റുള്ളവ.

webdesk13: