യുദ്ധക്കെടുതിയില്‍ വലയുന്ന യമനിന്റെ തലസ്ഥാനമായ സനയിലെ സൗജന്യ ഭക്ഷണവിതരണ കേന്ദ്രത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും 85 പേര്‍ മരിച്ചു. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു.
ബുധനാഴ്ച വൈകിട്ട് സനയിലെ ഒരു സ്‌കൂളില്‍ വ്യാപാരികള്‍ വിതരണം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും മറ്റും വാങ്ങാനായി ഒത്തുകൂടിയവരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. തിരക്ക് നിയന്ത്രണം വിട്ടതോടെ ഹൂതി സൈനികരില്‍ ഒരാള്‍ ആകാശത്തേക്ക് വെടിവെക്കുകയായിരുന്നു. ഇത് സമീപത്തുള്ള വൈദ്യുത ലൈനില്‍ തട്ടുകയും വലിയ ശബ്ദം ഉണ്ടാവുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. പിന്നാലെ ആളുകള്‍ കൂട്ടംകൂട്ടമായി പരിഭ്രാന്തിച്ച് ഓടുകയായിരുന്നു. ഇതാണ് ദുരന്തത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.