താനൂര്‍ കസ്റ്റഡി മരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ വിചാരണ നേരിടുമ്പോള്‍ രണ്ടു വര്‍ഷത്തിനിടെ സംസ്ഥാനത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് 83 പേര്‍. കസ്റ്റഡി മരണങ്ങളുടെ എണ്ണത്തില്‍ ദേശീയതലത്തില്‍ ആന്ധ്രാപ്രദേശിന് തൊട്ടു താഴെയാണ് കേരളം.
2020-21 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്ത് 35 പേരും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 48 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. 13 പേരുടെ വര്‍ദ്ധനയാണ് ഉണ്ടായത്. ഈ കാലയളവില്‍ രാജ്യത്ത് ആകെ 1940,2544 എന്നിങ്ങനെയാണ് കസ്റ്റഡി മരണമെന്നും ലോകസഭയിലെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനുള്ള മറുപടിയില്‍ പറയുന്നു. ഇതേ കാലയളവില്‍ ആന്ധ്രപ്രദേശില്‍ 98 പേരും, ഉത്തര്‍പ്രദേശില്‍ 952 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. പശ്ചിമബംഗാള്‍ 442, ബീഹാര്‍ 396 എന്നിങ്ങനെ പോകുന്നു കണക്കുകള്‍.
അതേസമയം ദേശീയതലത്തില്‍ ശ്രദ്ധേയമായ 5 കസ്റ്റഡി മരണങ്ങളുടെ പട്ടികയില്‍ മൂന്നെണ്ണം കേരളത്തിലാണ്.