ന്യൂഡല്‍ഹി: എന്‍പത്തു രണ്ടുകാരിയായ അമ്മയും മൂന്നു പെണ്‍ മക്കളുമടക്കം അഞ്ചു പേര്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. ഡല്‍ഹിയിലെ മാനസരോവര്‍ പാര്‍ക്ക് പരിസരത്തെ വീട്ടിലാണ് ഒരേ കുടുംബത്തിലെ നാലു സ്ത്രീകളും സെക്യൂരിറ്റി ഗാര്‍ഡും കൊല്ല ചെയ്യപ്പെട്ടത്.
ശനിയാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.
മാതാവ് ഊര്‍മിള ജിന്‍ഡാല്‍(82), മക്കളായ സംഗീത ഗുപ്ത(56), നൂപുര്‍ ജിന്‍ഡാല്‍(48), അഞ്ജലി ജിന്‍ഡാല്‍(38), സെക്യൂരിറ്റി ഗാര്‍ഡായ രാഘേഷ് (42) എന്നിവരെയാണ് മരിച്ചത്.
സംഭവ സ്ഥലത്തു നിന്നും മൂര്‍ച്ചയേറിയ ആയുധം പൊലീസ് കണ്ടെടുത്തു. ഈ ആയുധം കൊണ്ടാവാം കൊല നടത്തിയതെന്നാണ് പൊലീസ് നിഗമനം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.
മരണത്തെ സംബന്ധിച്ച അജ്ഞാത ഫോണ്‍കോള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഷഹദാര ഡി.സി.പി നൂപുര്‍ പ്രസാദും സംഘവും സംഭവസ്ഥലത്തെത്തുന്നത്. തുടര്‍ന്ന് മുറിയില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.
അതേസമയം കുടുംബത്തിലെ സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. വീട്ടില്‍ സ്വത്ത് തര്‍ക്കം നടന്നതായി അജ്ഞാത ഫോണ്‍കോളില്‍ വിവരം ലഭിച്ചിരുന്നു.
കുറ്റവാളികളെ കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും പൊലീസ് പറഞ്ഞു. ഫോറന്‍സിക് ഉദ്യോഗസ്ഥരും അന്വേഷണ സംഘവും സംഭവസ്ഥലത്തുനിന്നും തെളിവുകള്‍ ശേഖരിച്ചു.