കൊച്ചി: അണ്ടര്‍-17 ലോകകപ്പിന്റെ ട്രോഫി പ്രദര്‍ശന പര്യടനത്തിന്റെ സമാപനത്തിനൊരുങ്ങി കൊച്ചി. ലോകകപ്പിന്റെ മറ്റു വേദികളായ അഞ്ചു നഗരങ്ങളും 8000 കീ.മീറ്ററും താണ്ടിയാണ് ലോകകപ്പ് ട്രോഫി കൊച്ചിയിലെത്തുന്നത്. 22ന് നഗരത്തിലെത്തുന്ന ട്രോഫി പര്യടനത്തിന് ഉജ്ജ്വല വരവേല്‍പ്പാണ് സംഘാടകര്‍ നല്‍കുക. കേരളീയ കലാ രൂപങ്ങളുടെ അകമ്പടിയോടെ നല്‍കുന്ന വരവേല്‍പ്പിനുശേഷം 22ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പൊതുജനങ്ങള്‍ക്ക് ട്രോഫി കാണുന്നതിന് ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ അവസരമൊരുക്കും. സ്‌കൂള്‍ വിദ്യാഥികള്‍ക്കായി 23ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ അംബേദ്ക്കര്‍ സ്‌റ്റേഡിയത്തിലും ട്രോഫി പ്രദര്‍ശിപ്പിക്കും.
ഫോര്‍ട്ട#് കൊച്ചി വാസ്‌കോഡഗാമ സ്‌ക്വയറില്‍ 24ന് ഉച്ചക്ക് 2 മുതല്‍ വൈകിട്ട് 6 വരെ പൊതു ജനങ്ങള്‍ക്ക് ട്രോഫി കാണാം. 40 ദിവസത്തെ 9000 കി.മീ നീളുന്ന ട്രോഫി പ്രദര്‍ശന പര്യടനത്തിന്റെ സമാപനവും ഇവിടെയാണ്. ജൂലൈയില്‍ ഡല്‍ഹിയില്‍ നിന്നായിരുന്നു പ്രദര്‍ശനം പര്യടനത്തിന്റെ തുടക്കം. ഗുവാഹത്തി, കൊല്‍ക്കത്ത, മുംബൈ നഗരങ്ങളിലെ പര്യടനത്തിനു ശേഷം ഇന്നലെ ഗോവയില്‍ സമാപിച്ചു.
- 7 years ago
chandrika
Categories:
Video Stories
8000 കി.മീ താണ്ടി ലോകകപ്പ് ട്രോഫി കൊച്ചിയിലേക്ക്
Tags: under 17