X
    Categories: gulfNews

യുഎഇയിലെ പള്ളികളില്‍ നാളെ മഴയ്ക്കു വേണ്ടിയുള്ള പ്രത്യേക നിസ്‌കാരം

അബുദാബി: യുഎഇയിലെ പള്ളികളില്‍ വെള്ളിയാഴ്ച മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നടക്കും. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്‌കാരത്തിന് 10 മിനിറ്റ് മുമ്പായിരിക്കും മഴയ്ക്ക് വേണ്ടിയുള്ള നമസ്‌കാരം (സ്വലാത്തുല്‍ ഇസ്തിസ്ഖ) നടക്കുക. 800 പള്ളികളിലാണ് നമസ്‌കാരം നടക്കുകയെന്ന് ഇസ്‌ലാമിക കാര്യ വകുപ്പ്് അറിയിച്ചു.

ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ആഹ്വാന പ്രകാരമാണ് മഴയ്ക്കു വേണ്ടിയുള്ള നമസ്‌കാരം നടക്കുന്നത്. പ്രവാചകചര്യ പിന്തുടര്‍ന്നാണ് നമസ്‌കാരം. എല്ലാ വിശ്വാസികളും നിസ്‌കാരത്തില്‍ പങ്കെടുക്കണമെന്ന് ഇസ്‌ലാമിക കാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ ഹമദ് അല്‍ ശൈഖ് അഹ്മദ് അല്‍ ശൈബാനി ആവശ്യപ്പെട്ടു.

വിവിധ എമിറേറ്റുകളിലെ നമസ്‌കാര സമയം കഴിഞ്ഞ ദിവസം ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചിട്ടുണ്ട്. അബുദാബി – 12.12, ദുബൈ – 12.09, ഷാര്‍ജ – 12.08, അജ്മാന്‍ – 12.08, ഉമ്മുല്‍ഖുവൈന്‍ – 12.07, റാസല്‍ഖൈമ – 12.06, ഫുജൈറ – 12.04, ഖോര്‍ഫകാന്‍ – 12.04, അല്‍ഐന്‍ – 12.07, അല്‍ ദഫ്‌റ – 12.15 എന്നിങ്ങനെയാണ് നമസ്‌കാര സമയം.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിര്‍ത്തിവെച്ചിരുന്ന ജുമുഅ നമസ്‌കാരം ഡിസംബര്‍ നാലിനാണ് യുഎഇയില്‍ പുനഃരാരംഭിച്ചത്. 30 ശതമാനം മാത്രം ആളുകളെ പങ്കെടുപ്പിച്ച് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് ജുമുഅ പുനഃരാരംഭിച്ചത്.

 

Test User: