റിയാസ് മൗലവി വധക്കേസിന് 8 വര്‍ഷം

2017 മാർച്ച് 20 നാണ് കാസർഗോഡ് ചുരിയിൽ പള്ളിയിൽ ജോലിചെയ്‌തിരുന്ന റിയാസ് മൗലവി അർധരാത്രി പള്ളിക്കകത്ത് വെച്ച് കൊല്ലപ്പെടുന്നത്. കുടക് സ്വദേശിയായിരുന്ന മൗലവി പ്രദേശത്തെ മദ്രസ അദ്ധ്യാപകൻ കൂടി ആയിരുന്നു.

കേസിൽ പ്രതികളായ അജേഷ്, അഖിലേഷ്, നിതിൻ എന്നിവരെ കൊല നടന്ന് രണ്ട് ദിവസത്തിനകം പോലീസ് കസ്റ്റഡിയിൽ എടുത്തു . കൊലക്കുറ്റവും സാമുദായിക സംഘർഷമുണ്ടാക്കാനുള്ള ശ്രമവും അടക്കം ശക്തമായ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തുവെങ്കിലും സംശയാതീതമായി കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല എന്ന കാരണത്താൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിടുകയായിരുന്നു.

പോലീസ് അന്വേഷണത്തിൽ കൃത്യത ഇല്ല എന്നായിരുന്നു കോടതി നിരീക്ഷണം. പ്രതികളുടെ കയ്യിൽ നിന്ന് പിടിച്ചെടുക്കപ്പെട്ട വസ്തുക്കളെ കുറിച്ചോ പ്രതികളുടെ RSS ബന്ധത്തെ കുറിച്ചോ അവരുടെ വീട്ടുകാരെ പോലും പോലീസ് ചോദ്യം ചെയ്തില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതികൾ മുസ്‌ലിംകൾക്കെതിരെ വിദ്വേഷം വെച്ച് പുലർത്തിയിരുന്നു എന്നതും കോടതിയിൽ തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

webdesk14:
whatsapp
line