X

ഡോക്ടര്‍ കഫീല്‍ അഹമദിന് നീതി നിഷേധിക്കരുത്: കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറം: ഉത്തര്‍പ്രദേശ് മുഖ്യമന്തി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ സര്‍ക്കാര്‍ ആസ്പത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ നിരപരാധിയെ പ്രതിയാക്കി യഥാര്‍ത്ത കുറ്റവാളികളെ ബി.ജെ.പി സര്‍ക്കാര്‍ സംരക്ഷിക്കുകയാണന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
ഓക്‌സിജന്‍ സിലണ്ടര്‍ എന്തിക്കേണ്ട ഉത്തരവാദിത്വം ഡോ. കഫീല്‍ അഹമദ് ഖാന്റെതായിരുന്നില്ല. ഓക്‌സിജന്‍ വിതരണം ചെയ്യുന്ന പുഷ്പ ഓക്‌സിജന്‍ ഏജന്‍സിയുടെ കുടിശ്ശിക തീര്‍ക്കാന്‍ നിരവധി തവണ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാവാത്ത അധികാരികളാണ് യഥാര്‍ത്ഥ പ്രതികള്‍ എന്നത് വ്യക്തമാണ്.
സംഭവ ദിവസം അവധിയിലായിരുന്നിട്ട് കൂടി അവധി കാന്‍സല്‍ ചെയ്ത് ജോലിക്കെത്തിയ കഫീല്‍ സ്വന്തം നിലയില്‍ ഓക്‌സിജന്‍ എത്തിച്ചു നല്‍കി കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പ്രാദേശിക / ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഇതാണ് മുഖ്യമന്ത്രി യോഗി അദിത്വനാഥിനെ പ്രകോപിപ്പിച്ചത് എന്നാണ് സംഭവത്തില്‍ നിന്നും മനസ്സിലാവുന്നതെന്നും എം.പി പ്രസ്താവനയില്‍ പറഞ്ഞു.

ഡോ. കഫീലിനെതിരെ ജാമ്യം പോലും നിഷേധിച്ച് ജയിലിലടച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായികൊണ്ടിരിക്കുന്നതായി വിവരങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു. മനുഷ്യത്വം മരവിച്ച് കുഞ്ഞുങ്ങളെ കൊലക്ക് കൊടുത്തവര്‍ പുറത്ത് വിലസുമ്പോള്‍ സ്വന്തം നിലയില്‍ ഓക്‌സിജന്‍ ലഭ്യമാക്കി കുട്ടികളെ ചികിത്സിച്ച ഡോക്ടറെ പീഡിപ്പിക്കുന്നത് ക്രൂരമാണെന്നും കുഞ്ഞാലികുട്ടി കൂട്ടിച്ചേര്‍ത്തു.

chandrika: