കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങോത്ത് അഞ്ചു വിദ്യാര്‍്ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 79 വര്‍ഷം തടവു ശിക്ഷക്ക് തളിപ്പറമ്പ് അതിവേഗ കോടതി വിധിച്ചു.
പെരിങ്ങോം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എ.എല്‍.പി സ്‌കൂള്‍ അധ്യാപകനായ ആലപ്പടമ്പ് ചൂരല്‍ സ്വദേശി പി.ഇ ഗോവിന്ദന്‍ നമ്പൂതിരിക്കെതിരെയാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ക്കെതിരെ 2.75 ലക്ഷം രൂപയുടെ പിഴയും ചുമത്തി. തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി പി.മുജീബ് റഹ്മാനാണ് കേസില്‍ വിധി പ്രസ്താവം നടത്തിയത്.
2013 ജൂണിനും 2014 ജനുവരിക്കുമിടയിലുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി ക്ലാസ് മുറിയില്‍ വെച്ച്് വിദ്യാര്‍ത്ഥിനികളെ നിരന്തരം പീഡിപ്പിച്ചുവെന്നതാണ് കേസ്. സംഭവം അറിഞ്ഞിട്ടും അധികൃതരെ വിവരമറിയിക്കാതിരുന്ന സ്‌കൂള്‍ പ്രധാനാധ്യാപികയെയും ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ചുമതലയുള്ള അധ്യാപികയെയും നേരത്തെ പ്രതി ചേര്‍ത്തിരുന്നെങ്കിലും ഇവരെ വെറുതെവിട്ടു.