X
    Categories: indiaNews

79 ദിവസം ലൈംഗികമായി പീഡിപ്പിച്ചു; മന്ത്രവാദിക്കു വേണ്ടി പൊലീസ് തിരച്ചില്‍

ബാലസോര്‍: ഭര്‍ത്താവിന്റേയും സഹോദരങ്ങളുടേയും സഹായത്തോടെ ബന്ദിയാക്കി പീഡിപ്പിച്ച യുവതിയെയും കുഞ്ഞിനേയും പൊലീസ് രക്ഷപ്പെടുത്തി. ഒഡീഷയിലെ ബാലസോറിലാണ് സംഭവം. രണ്ടര വയസ്സുള്ള മകനു മുന്നിലിട്ട് 79 ദിവസം ലൈംഗികമായി പീഡിപ്പിച്ച മന്ത്രവാദിക്കു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. കുടുംബ പ്രശ്‌നങ്ങള്‍ തീരുന്നതിന് കുറച്ചു മാസം തനിക്കൊപ്പം കഴിയണമെന്നായിരുന്നു മന്ത്രവാദിയുടെ നിര്‍ദേശം. യുവതി വിസമ്മതിച്ചതോടെ ഭര്‍തൃമാതാവിന്റെ നേതൃത്വത്തില്‍ മയക്കുമരുന്നു നല്‍കി ബോധം കെടുത്തി മന്ത്രവാദിയുടെ വീട്ടിലെത്തിക്കുകയായിരുന്നു. യുവതിയുടെ വീട്ടുകാര്‍ അറിയിച്ചതനുസരിച്ചാണ് പൊലീസെത്തി മോചിപ്പിച്ചത്. ഭര്‍ത്താവ്, ഭര്‍തൃമാതാവ്, സഹോദരങ്ങള്‍ എന്നിവര്‍ക്കെതിരെയും മന്ത്രവാദിക്കെതിരേയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു.

Test User: