ന്യൂഡല്‍ഹി: പുതിയ പാചക വാതക കണക്ഷന്‍ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് കുത്തനെ കൂട്ടി. 14.2 കിലോ സിലിണ്ടര്‍ കണക്ഷന് 750 രൂപയുടെ വര്‍ധനവാണ് ഒറ്റയടിക്ക് വരുത്തിയത്. നിലവില്‍ 1,450 രൂപയാണ് നല്‍കേണ്ടിയിരുന്നത്.
എന്നാല്‍, ഇനി മുതല്‍ പുതിയ കണക്ഷന് സിലിണ്ടര്‍ ഒന്നിന് 2,200 രൂപ സെക്യൂരിറ്റിയായി അടക്കണം. കൂടാതെ, അഞ്ച് കിലോ സിലിണ്ടറിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക 800 രൂപയില്‍ നിന്ന് 1,150 രൂപയാക്കി. ഗ്യാസ് റെഗുലേറ്ററുകളുടെ വിലയും കൂട്ടിയിട്ടുണ്ട്.