തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ഇവര്‍ക്ക് അംഗത്വം നല്‍കി. മുന്‍ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ സുരേഷിന്റെ നേതൃത്വത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിടുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇവര്‍ പാര്‍ട്ടി വിടാന്‍ സാഹചര്യമുണ്ടാക്കിയത്. പാര്‍ട്ടി വിട്ടവരില്‍ എട്ട് പേര്‍ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്.
എല്ലാ വകുപ്പുകളിലും കെടുകാര്യസ്ഥതയാണെന്നും മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. തൃശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കാന്‍ ആര്‍.എസ്.എസുമായി ഗൂഢാലോചന നടത്തുയെന്നും അദ്ദേഹം പറഞ്ഞു.
ഗുണ്ടായിസം സംസ്ഥാനത്ത് വ്യാപകമായെന്നും കുറ്റവാളികളെ സര്‍ക്കാര്‍ സൗകര്യങ്ങള്‍ നല്‍കി സംരക്ഷിക്കുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. തുടര്‍ഭരണം പാര്‍ട്ടിക്ക് അഹങ്കാരമായെന്നും ബംഗാളിലെ സ്ഥിതിയാകും ഇവിടെയുമുണ്ടാകുകായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.