കോര്‍ക്കുല: മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ 7000 വര്‍ഷം പഴക്കമുള്ള റോഡ് കണ്ടെത്തി പുരാവസ്തു ഗവേഷകര്‍. ക്രൊയേഷ്യന്‍ ദ്വീപായ കോര്‍ക്കുലക്കു സമീപം കടലിനടിയിലാണ് റോഡ് കണ്ടെത്തിയത്.
ചെളിയും മണ്ണും മൂടിയ നിലയില്‍ അവശേഷിച്ച റോഡ് ശിലാഫലകങ്ങള്‍ അടുക്കിവെച്ച മാതൃകയിലാണുള്ളത്. റോഡിന് 13 അടി വീതിയാണുള്ളത്. കോര്‍ക്കുല ദ്വീപുമായി ബന്ധപ്പെട്ട മറ്റൊരു ജനവാസ കേന്ദ്രത്തെ ബന്ധിപ്പിച്ചിരുന്നതാകാം ഇതെന്നാണ് കരുതുന്നത്.