X

വോട്ടിങ് മെഷീനില്‍ ക്രമക്കേടെന്ന് ആരോപണം: കര്‍ണാടകയില്‍ ഏഴ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാതി നല്‍കി

ബംഗളൂരു: കര്‍ണാടകയില്‍ വോട്ടിങ് മെഷീനില്‍ ക്രമേക്കേട് നടന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ദക്ഷിണ കന്നഡയിലെ ഏഴ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് വോട്ടിങ് മെഷീനില്‍ ക്രമക്കേട് ആരോപിച്ച് റിട്ടേണിങ് ഓഫീസറെ സമീപിച്ചത്.

ഈ മണ്ഡലങ്ങളില്‍ ക്രമേക്കട് നടന്നുവെന്ന് കോണ്‍ഗ്രസ് സെക്രട്ടറി എല്‍ നാരായണന്‍ പറഞ്ഞു. 2013-ല്‍ ഈ പ്രദേശത്ത് എട്ടില്‍ ഏഴ് സീറ്റുകള്‍ കോണ്‍ഗ്രസ്സിന് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ മാംഗളൂരു-ഉല്ലാല്‍ സീറ്റില്‍ മാത്രമേ കോണ്‍ഗ്രസ്സിന് വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് വോ്ട്ടിങ് മെഷീനിലെ ക്രമേക്കട് കണ്ടെത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

അതേസമയം, രണ്ടു ദിവസം നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കിടെയും കര്‍ണാടകയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലി കൊടുത്തു.ഇന്ന് സത്യപ്രതിജ്ഞ ചെയ്തത് യെദ്യൂരപ്പ മാത്രമാണെന്നതാണ് ശ്രദ്ധേയം. ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്ഭവനു മുന്നില്‍ പ്രതിഷേധ സമരം നടത്തുന്നതിനിടെയായിരുന്നു സത്യപ്രതിജ്ഞ.

chandrika: