X

ഹൈക്കോടതിയില്‍ രണ്ടു മാസത്തിനിടെ 69,973 കേസുകള്‍

കൊച്ചി: കേരള ഹൈക്കോടതിയില്‍ 47 ജഡ്ജിമാര്‍ വേണ്ടിടത്ത് നിലവിലുള്ളത് 39 പേര്‍. എട്ട് ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താതെ കിടക്കുകയാണെന്ന് വിവരാവകാശ ചോദ്യത്തിനുള്ള മറുപടി രേഖയില്‍ പറയുന്നു.

നിലവിലുള്ള 39 ജഡ്ജുമാരില്‍ ആറു പേരാണ് വനിതകള്‍. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 69,973 കേസുകള്‍ ഹൈക്കോടതിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിവച്ച കേസുകള്‍, കേരള സര്‍ക്കാര്‍ കക്ഷിയായ കേസുകളുടെ എണ്ണം, കേന്ദ്രസര്‍ക്കാര്‍ കക്ഷിയായ കേസുകളുടെ എണ്ണം എന്നിവയെ കുറിച്ചുള്ള വിവരം സംഗ്രഹിച്ച് സൂക്ഷിച്ചിട്ടില്ലെന്നും ഹൈക്കോടതി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ മറുപടിയില്‍ പറയുന്നു.

Test User: