മുന്‍ ഗുജറാത്ത് മന്ത്രിയും ബിജെപി നേതാവുമായ മായ കോട്‌നാനി ഉള്‍പ്പെടെയുള്ള 68 പ്രതികളെ നരോദ ഗാം കൂട്ടക്കൊല കേലില്‍ കോടതി വെറുതെ വിട്ടു. അഹമ്മദാബാദ് പ്രത്യക കോടതി ജഡ്ജി എസ്.കെ ബക്‌സിയാണ് വിധി പ്രഖ്യാപിച്ചത്. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടത്. 86 പ്രതികളില്‍ 18 പേര്‍ വിളയില്‍ മരിച്ചിരുന്നു.
2017ല്‍ മായ കൊട്‌നാനിക്കായി സാക്ഷി പറയാന്‍ നിലിവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തിയിരുന്നു. കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടുവെന്നും വിധിപകര്‍പ്പിനായി കാത്തിരിക്കുകയാണെന്നും പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞു.