X
    Categories: indiaNews

ഇലക്ടറല്‍ ബോണ്ട്: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏപ്രിലില്‍ ലഭിച്ചത് 648 കോടി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് സീസണല്ലെങ്കിലും രാഷ്ട്രീ പാര്‍ട്ടികള്‍ക്ക് ചാകര തന്നെയെന്ന് തെളിയിച്ച് ഇലക്ടറല്‍ ബോണ്ടുകളുടെ വില്‍പ്പന. ഏപ്രില്‍ മാസം 648 കോടിയാണ് ഇലക്ടറല്‍ ബോണ്ടുകളുടെ വില്‍പ്പന വഴി സംഭാവന ലഭിച്ചത്.

എല്ലാ ത്രൈമാസ പാദത്തിന്റെയും ആദ്യ പത്ത് ദിവസങ്ങളില്‍ (ജനുവരി 1-10, ഏപ്രില്‍ 1-10, ജൂലൈ 1-10, ഒക്ടോബര്‍ 1-10) കാലയളവിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രാജ്യത്തെ 29 ബ്രാഞ്ചുകള്‍ വഴി ഇലക്ടറല്‍ ബോണ്ടുകള്‍ വില്‍പ്പനക്ക് വെക്കുന്നത്. ഏതൊരു ഇന്ത്യന്‍ പൗരനും ഇന്ത്യന്‍ സംരംഭകനും വിദേശ രാജ്യങ്ങളില്‍ സംരഭകത്വമുള്ള ഇന്ത്യക്കാരനും ബോണ്ട് വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാമെന്നതാണ് ചട്ടം.

2017ലാണ് ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്ത് ഇലക്ടറല്‍ ബോണ്ട് സംവിധാനം നടപ്പാക്കിയത്. ഇതുവരെ 20 തവണയാണ് ഇലക്ടറല്‍ ബോണ്ടുകളുടെ വില്‍പ്പന നടന്നത്. ഇതുവഴി പാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ച സംഭാവന 9300 കോടിയിലധികമാണ്. ഇലക്ടറല്‍ ബോണ്ടുകള്‍ വഴി നല്‍കുന്ന സംഭാവനകളില്‍ പണം നല്‍കുന്നയാളുടെ വിവരങ്ങള്‍ ബാങ്ക് രസഹ്യമായി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. അതിനാല്‍ തന്നെ ആരാണ് സംഭാവന നല്‍കുന്നതെന്ന് കണ്ടെത്താനാവില്ല. മാത്രമല്ല, ഈ സംഭാവന നികുതി മുക്തമായതിനാല്‍ തുക പൂര്‍ണായും പാര്‍ട്ടികള്‍ക്ക് ലഭിക്കും.

Chandrika Web: