X

സംസ്ഥാനത്തെ ആറുവരി പാത 646 കിലോമീറ്റര്‍, ചെലവ് 41,000 കോടി, ടോള്‍ പിരിവ് 11 ഇടങ്ങളില്‍

ആറുവരിയാക്കുന്ന ദേശീയപാത 66 പൂര്‍ത്തിയാകുന്നതോടെ തുറക്കുന്നത് 11 ടോള്‍ബൂത്തുകള്‍. ഓരോ 5060 കിലോമീറ്ററിനുള്ളില്‍ ഓരോ ടോള്‍പ്ലാസകളുണ്ടാകും. ചിലയിടങ്ങളില്‍ നിര്‍മാണംതുടങ്ങി. 2025ഓടെ കാസര്‍കോട് തലപ്പാടിമുതല്‍ തിരുവനന്തപുരം കാരോടുവരെയുള്ള ഭാഗം പൂര്‍ണമായും തുറക്കുമെന്ന് ദേശീയപാതാധികൃതര്‍ സൂചിപ്പിച്ചു.

646 കിലോമീറ്ററാണ് കേരളത്തില്‍ പാതയുടെ നീളം. ദേശീയപാതാ അതോറിറ്റി നേരിട്ടാണ് ടോള്‍പിരിക്കുക. നിര്‍മാണച്ചെലവ് തിരിച്ചുകിട്ടിയാല്‍ ടോള്‍ത്തുക 40 ശതമാനം കുറയ്ക്കാനാണ് ധാരണ. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രണ്ടു ടോള്‍ബൂത്തുകളുണ്ടാകും. മറ്റു ജില്ലകളില്‍ ഓരോന്നും. എട്ടുറീച്ചുകളില്‍ നിര്‍മാണം പൂര്‍ത്തിയായി. ബാക്കി 12 റീച്ചുകളിലെ നിര്‍മാണോദ്ഘാടനം കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തത്.

പണി നടക്കുന്ന റീച്ചുകളിലായി ഏകദേശം 41,000 കോടിയാണ് നിര്‍മാണച്ചെലവ്. 20 റീച്ചുകളിലായാണ് ആകെ നിര്‍മാണം. അരൂര്‍തുറവൂര്‍, കഴക്കൂട്ടംകടമ്പാട്ടുകോണം, കൊറ്റംകുളങ്ങരകൊല്ലം ബൈപ്പാസിന്റെ തുടക്കം, തുറവുര്‍പറവൂര്‍ ഉള്‍പ്പെടെ വിവിധ റീച്ചുകളില്‍ അതിവേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാകുന്നു.

 

webdesk13: