റസാഖ് ഒരുമനയൂര്‍
അബുദാബി: ഈ വര്‍ഷം ആദ്യആറുമാസത്തിനിടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറുപത്തിയൊന്ന് ലക്ഷം ഇന്ത്യക്കാര്‍ യാത്ര ചെയ്തതായി ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കു ന്നു. മൊത്തം 44.9 ദശലക്ഷം പേരാണ് 2024 ജനുവരി ഒന്നുമുതല്‍ ജൂണ്‍ 30വരെയുള്ള കാലയളവില്‍ ദു ബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇതില്‍ 6.1 ദശലക്ഷം പേര്‍ ഇന്ത്യയില്‍നിന്നുള്ളവരായിരുന്നു.
യാത്രക്കാരുടെ ആധിക്യം ദുബൈയുടെ സമ്പത്‌വ്യവസ്ഥതന്നെ ഉയര്‍ത്തിയതായി ഇതുസംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കി. മുന്‍വര്‍ഷത്തേക്കാള്‍ എട്ടുശതമാനം വര്‍ധനവാണ് ഇക്കുറി രേഖപ്പെടുത്തിയത്. പ്രധാന അന്താരാഷ്ട്ര വിപണികളുമായുള്ള ശക്തമായ ബന്ധം കൂടുതല്‍ സുദൃഢമാക്കി ആഗോള ഗേറ്റ്വേ എന്ന ഖ്യാതി ദുബൈ ഇതിനകം നേടിയിട്ടുണ്ട്.
ദുബൈ സാമ്പത്തിക-ടൂറിസം വകുപ്പ് അടുത്തിടെ പുറത്തുവിട്ട ഈ കണക്കുകളനുസരിച്ചു ദുബൈ ജിഡിപി വളര്‍ച്ച വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 2024 ഒന്നാം പാദത്തില്‍ 115 ബില്യണ്‍ ദിര്‍ഹത്തിലെത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 3.2% വര്‍ധനവാണുണ്ടായത്. ‘ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ റെക്കോര്‍ഡ് ഭേദിച്ച പ്രകടനം ആഗോള വ്യോമയാന കേന്ദ്രമെന്ന നിലയില്‍ തങ്ങളുടെ പ്രാധാന്യം എടുത്തുകാണിക്കുന്ന തായി ദുബായ് എയര്‍പോര്‍ട്ട് സിഇഒ പോള്‍ ഗ്രിഫിത്ത്‌സ് അഭിപ്രായപ്പെട്ടു, പ്രതിഭകളെയും ബിസിനസുക ളെയും ആകര്‍ഷിക്കുന്ന കാര്യത്തില്‍ ദുബായ് ആഗോള നഗരങ്ങളില്‍ മുന്‍പന്തിയിലാണ്.
ദുബൈ ലോകമെ മ്പാടുമുള്ള വിനോദസഞ്ചാരികളുടെ പ്രവേശന കവാടമായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു, ഇന്ത്യയെപ്പോലുള്ള പ്രധാന വിപണികളില്‍ നിന്നുള്ള ശക്തമായ ഡിമാന്‍ഡും ചൈന പോലുള്ള വിപണികളും വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി. 2024ല്‍ 91.8 ദശല ക്ഷം യാത്രക്കാരുമായി റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള തയാറെടുപ്പിലാണ്. ദക്ഷിണേഷ്യ, പടിഞ്ഞാറന്‍ യൂറോപ്പ്, കിഴക്കന്‍ ഏഷ്യ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളും വിമാനത്താവളത്തിന്റെ തുടര്‍ച്ചയായ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ചൈനയില്‍നിന്ന് ദശലക്ഷം പേരാണ് ദുബൈയിലെത്തിയത്.
സൗദി അറേബ്യ 3.7 ദശലക്ഷം, യുണൈറ്റഡ് കിംഗ്ഡം 2.9 ദശലക്ഷം, പാകിസ്ഥാന്‍ 2.3 ദശലക്ഷം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് 1.7 ദശലക്ഷം, റഷ്യ 1.3 ദശലക്ഷം, ജര്‍മ്മനി 1.3 ദശലക്ഷം എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളില്‍നന്നുള്ള യാത്രക്കാരുടെ കണക്കുകള്‍. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ വന്ന മൂന്ന് നഗരങ്ങളാണ് പട്ടികയിലുള്ളത്. ലണ്ടന്‍ 1.8 ദശലക്ഷം, റിയാദ് 1.6 ദശലക്ഷം, മുംബൈ 1.2 ദശലക്ഷം എന്നിവയാണ് ആദ്യ മൂന്ന് നഗര ലക്ഷ്യസ്ഥാനങ്ങള്‍.
106 രാജ്യങ്ങളിലെ 269 വിമാനത്താവളങ്ങളിലേക്ക് ദുബൈ വിമാനത്താവളത്തില്‍നിന്നും വ്യോമഗതാഗത സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട. 101 അന്താരാഷ്ട്ര എയര്‍ലൈനുകളാണ് ദുബൈയില്‍ വന്നുപോയിക്കൊണ്ടിരിക്കുന്നത്. മൊത്തം 216,000 ഫ്‌ളൈറ്റുകളാണ് ഈ കാലയളവില്‍ സര്‍വ്വീസ് നടത്തി യത്. കഴിഞ്ഞവര്‍ഷത്തെ ആദ്യ ആറ് മാസത്തെ അപേക്ഷിച്ച് 7.2% വര്‍ദ്ധനവുണ്ടായി.
7.9 ദശലക്ഷം യാത്ര ക്കാരുള്ള ജനുവരിയായിരുന്നു ഏറ്റവും തിരക്കേറിയ മാസം. ആദ്യആറുമാസത്തിനിടെ 39.7 ദശലക്ഷം ബാഗുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്തു. 6.7% വര്‍ദ്ധനവുണ്ടായി. വിമാനം ലാന്റ് ചെയ്തു 45 മി നിറ്റിനുള്ളില്‍ 92% ബാഗേജുകളും എത്തിച്ചുകൊടുത്തു. ഓരോ വിമാനയാത്രയിലും ശരാശരി യാത്രക്കാ രുടെ എണ്ണം 213 ആയിരുന്നു. 2023നെ അപേക്ഷിച്ച് ലോഡ് 77% എന്ന നിലയില്‍ സ്ഥിരമായി തുടര്‍ന്നു.