X

സര്‍ക്കാര്‍ പദ്ധതികള്‍ പാളി; ചികിത്സിക്കാന്‍ പണമില്ലാതെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ജീവനൊടുക്കി

കാസര്‍കോട്: ചികിത്സിക്കാന്‍ പണമില്ലാതെ കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ജീവനൊടുക്കി. മരുന്നും ഭക്ഷണത്തിനും പണമില്ലാതെ 60കാരിയായ ബെള്ളൂര്‍ കാളേരി രാജീവിയാണ് തൂങ്ങി മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ തുടരുന്നതിനിടെയാണ് വൃദ്ധ ആത്മഹത്യ ചെയ്തത്. ചികിത്സക്കായി മാസന്തോറും 2000 രൂപയുടെ ചെലവ് വന്നിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് പെന്‍ഷന്‍ ഇനത്തില്‍ വെറും 1200 രൂപയാണ് ലഭിച്ചിരുന്നത്. ഭക്ഷണത്തിനോ മരുന്നിനോ ഇത് തികഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൂലിപ്പണിക്കാരനായ മകന്റെ സംരക്ഷണയിലായിരുന്നു രാജീവി ഉപജീവനം നീക്കിയിരുന്നത്. എന്നാല്‍ ഭീമമായ ചികിത്സാ ചെലവ് കാരണം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Web Desk: