വാഷിങ്ടണ്‍: ലോക ജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണെന്ന് പഠന റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഏകദേശം 500 കോടി സോഷ്യല്‍മീഡിയയില്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്.
ഡിജിറ്റല്‍ അ്‌ഡൈ്വസറി കമ്പനിയായ കെപിയോസിന്റെ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3.7 ശതമാനം വര്‍ധനവാണുള്ളത്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഇന്ത്യയില്‍ മൂന്നില്‍ ഒരാള്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ആഫ്രിക്കയില്‍ 11 പേരില്‍ ഒരാള്‍ മാത്രമാണ് സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നത്.