X

ടിആര്‍എസ് നേതാവിന്റെ സ്ഥാപനത്തില്‍ നിന്ന് 60 കോടി കള്ളപ്പണം പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ടിആര്‍എസ് നേതാവ് പി.ശ്രീനിവാസ റെഡ്ഡിക്കും കുടുംബത്തിനും പങ്കാളിത്തമുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ നിന്ന് ആദായനികുതി വകുപ്പ് 60 കോടി കള്ളപ്പണം പിടിച്ചെടുത്തു. ഇക്കാര്യം സ്ഥാപനം തന്നെയാണ് വെളിപ്പെടുത്തിയത്. സെപ്തംബര്‍ നാലു ദിവസങ്ങളിലായി രാഘവ കണ്‍സ്ട്രക്ഷനില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും തുക കണ്ടെത്തിയത്. സംസ്ഥാന സര്‍ക്കാറിന്റെ പൊതു പദ്ധതികളുടെ നിര്‍മാണ കരാറുകളും ഈ സ്ഥാപനം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയിരിക്കുന്നു.
രാഘവ കണ്‍സ്ട്രക്ഷന്‍സിന്റെ ഹൈദരാബാദ്, ഖമ്മം, ഗുണ്ടൂര്‍, വിജയവാഡ, ഓങ്കോള്‍, കഡപ്പ എന്നിവിടങ്ങിലെ ഓഫീസുകളില്‍ നടത്തിയ പരിശോധനയിലാണ് കള്ളപ്പണം പിടികൂടിയത്.

chandrika: