X

പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും

ജീപ്പ് ഓടിക്കുന്നതിനിടെ യാത്രക്കാരിയായ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും പോക്‌സോ കോടതി ശിക്ഷ വിധിച്ചു. തിരൂരങ്ങാടി പന്താരങ്ങാടിയിലെ അഷ്‌റഫിനെയാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2019 സെപ്തംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം.

പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ദേഹത്ത് ജീപ്പ് ഓടിക്കുന്നതിനിടെ പ്രതി കൈമുട്ടു കൊണ്ട് സ്പര്‍ശിച്ച് ഉപദ്രവിച്ചുവെന്നാണ് കേസ്. പിഴ അടച്ചില്ലങ്കില്‍ ഏഴുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

webdesk14: