തിരുവനന്തപുരം: ഒന്നാം ക്ലാസില്‍ പ്രവേശനത്തിന് ആറ് വയസ് വേണമെന്ന കേന്ദ്ര നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനം ഇന്നുചേരുന്ന മന്ത്രിസഭായോഗം കൈകൊള്ളും. തസ്തിക നിര്‍ണയത്തെ തുടര്‍ന്ന് ജോലിയില്‍നിന്ന് 31ന് പുറത്താകുന്ന 71 ഹയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് ജൂനിയര്‍ അധ്യാപകരെ സംരക്ഷിക്കാനുള്ള നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രിസഭായോഗം ഇക്കാര്യങ്ങള്‍ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.