അഗര്‍ത്തല: ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിനും ഉത്തര്‍പ്രദേശിനും പിന്നാലെ സി.പി.എം ഭരിക്കുന്ന 60 അംഗങ്ങളുള്ള ത്രിപുര അസംബ്ലിയിലും ബി.ജെ.പിയിലേക്ക് എം.എല്‍.എമാരുടെ ഒഴുക്ക്. ത്രിപുര നിയമസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ ആറ് പേരും തിങ്കളാഴ്ച ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചതായി വിവരം.
ഇതോടെ ത്രിപുര അസംബ്ലിയില്‍ ചരിത്രത്തിലാദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്നിരിക്കുകയാണ്. നേരത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന രാംനാഥ് കോവിന്ദിനാണ് ഇവര്‍ വോട്ട് ചെയ്തിരുന്നു. നിയമ ലംഘനത്തെ തുടര്‍ന്ന് ആറ് പേരെയും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തൃണമൂല്‍ എം.എല്‍.മാര്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ത്രിപുര തലസ്ഥാനമായ അഗര്‍ത്തലയില്‍ ബി.ജെ.പി റാലിയും സംഘടിപ്പിച്ചു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏതുവിധേയനേയും ചുവടുറപ്പിക്കാനുള്ള ബി.ജെ.പി നീക്കങ്ങളുടെ തെളിവായാണ് ത്രിപുരയിലൂടെ വ്യക്തമാകുന്നത്.
കൂറുമാറിയ എം.എല്‍.എമാര്‍ നേരത്തെ കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു. പശ്ചിമ ബംഗാള്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സംഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് നടപടിയില്‍ പ്രതിഷേധിച്ച് ഇവര്‍ രാജിവെക്കുകയായിരുന്നു. തുടര്‍ന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുകയായിരുന്നു്.