തമിഴ്നാട്ടില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിന് ഉത്തരവാദികളായ ആറ് പൊലീസുകാരെ അറസ്റ്റ് ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്ത വിഘ്നേഷ് (25) എന്ന യുവാവ് കസ്റ്റഡിയില്‍ വെച്ച് മരിച്ച സംഭവത്തിലാണ് നടപടി. ദുരൂഹ മരണമായി രജിസ്റ്റര്‍ ചെയ്ത കേസ്, പോസ്റ്റ്മോര്ട്ടത്തെ തുടര്‍ന്നാണു കസ്റ്റഡിമരണമെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. വിഘ്നേഷിന്റെ ശരീരത്തില്‍ 13 മുറിവുകള്‍ ഉണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.പീഡനത്തെത്തുടര്‍ന്നാണ് വിഘ്നേഷ് മരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു.