ന്യൂഡല്‍ഹി: എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും 5 ജി നെറ്റ്വര്‍ക്കുകള്‍ നടപ്പാക്കിവരുന്നതായി കമ്മ്യൂണിക്കേഷന്‍സ് സഹമന്ത്രി ഡോ. പി ചന്ദ്രശേഖര്‍ ഡോ.എംപി അബ്ദു സ്സമദ് സമദാനി എംപി യെ അറിയിച്ചു. ആകെയുള്ള 783 ജില്ലകളില്‍ 779ലും 5ജി സര്‍വീസുകള്‍ ഇപ്പോള്‍ ലഭ്യമാണ് രാ ജ്യത്താകെ 4.6 ക്ഷം 5ജി ബേസ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുകയുണ്ടായി. സംസ്ഥാനങ്ങളും ജില്ലകളും തിരിച്ചുള്ള 5ജി ലഭ്യതയുടെ സ്ഥിതികളെ സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. അധ്യാപകര്‍ക്ക് തുടര്‍പഠന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ‘ദിക്ഷ’ക്ക് കീഴില്‍ ‘നി ഷ്ഠ’ഓണ്‍ലൈന്‍ പദ്ധതി നടപ്പിലാക്കി വരുന്നതായി വി ദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ഡോ.എം.പി അബ്ദു സ്സമദ് സമദാനിയെ അറിയിച്ചു.
അധ്യാപനവുമായി ബന്ധപ്പെട്ട നിര്‍മ്മിത ബുദ്ധി അടക്കമുള്ള നിരവധി സാങ്കേതിക മേഖലകളില്‍ അധ്യാപകര്‍ക്ക് പരിശീലനം ലഭ്യമാക്കുന്നുണ്ട് അധ്യാപക പരിശീലനത്തിലൂടെ സ്‌കൂള്‍ വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ ത്താന്‍ വേണ്ടിയാണ് നിഷ്ഠ പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. പ്രൈവറ്റ് സ് കൂളുകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വ്യാപിപ്പിക്കുന്നതും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോ ഗപ്പെടുത്തുന്നതും സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.