ന്യൂഡല്‍ഹി: 5ജിയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ഫോണുകള്‍ അടുത്ത വര്‍ഷം അവസാനത്തോടെ രാജ്യത്ത് വിപണിയിലെത്തും. ടെലികോം കമ്പനികളുമായി സഹകരിച്ച് അടുത്ത ജനുവരിയോടെ ഹാന്‍ഡ് സെറ്റുകള്‍ ഉപയോഗിച്ച് പരീക്ഷണം തുടങ്ങുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
അമേരിക്കയില്‍ ഇപ്പോള്‍ തന്നെ 5ജി സേവനങ്ങള്‍ ലഭ്യമാവുന്നുണ്ട്. ഇന്ത്യയില്‍ 2020 അവസാനത്തോടെ 5ജി ലഭ്യമാകുമെന്നാണ് ഈ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ദക്ഷിണ കൊറിയ, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ 2019-ന്റെ തുടക്കത്തില്‍ തന്നെ 5ജി സേവനങ്ങള്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്.
സാംസങ്, വണ്‍പ്ലസ്, വിവോ, ഓപ്പോ, ഷവോമി തുടങ്ങിയ കമ്പനികള്‍ 5ജി സ്മാര്‍ട് ഫോണുകള്‍ പുറത്തിറക്കുമെന്നാണ് സൂചന. 200 ഡോളറില്‍ (ഏകദേശം 14,000 രൂപ) താഴെയാകും വിലയെന്നും കമ്പനികള്‍ പറയുന്നു.