രാജ്യത്ത് 5ജി സേവനം ഒക്ടോബര്‍ 12 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്.5 ജി സേവനങ്ങള്‍ അതിവേഗം പുറത്തിറക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ഒക്ടോബര്‍ 12 മുതല്‍ 5ജി സേവനങ്ങള്‍ ആരംഭിക്കും. പ്രാരംഭഘട്ടത്തില്‍ നഗരങ്ങളിലാവും സേവനം ആദ്യം ലഭ്യമാവുക. പിന്നീട് അത് ഗ്രാമങ്ങളിലേക്കും വ്യാപിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഒട്ടാകെ 5ജി സേവനം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
4 ജി യെക്കാള്‍ പത്തുമടങ്ങ് വേഗം വാഗ്ദാനം ചെയ്തുകൊണ്ടാണ് രാജ്യത്ത് 5 ജി വരുന്നത്. എല്ലാവര്ക്കും താങ്ങാവുന്ന വിലയ്ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞമാസമാണ് 5 ജി ലേലമടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്.