ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത വര്‍ഷം ഇന്റര്‍നെറ്റ് 5ജി ആരംഭിക്കും. 2022 ഏപ്രില്‍, മെയ് മാസങ്ങളിലായി 5ജി സ്‌പെക്ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ടെലികോം മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
5ജി മാറ്റത്തെ കുറിച്ചുള്ള ട്രായിയുടെ റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ കേന്ദ്രത്തിന് കിട്ടും. ടെലികോം ദാതാക്കള്‍ അടുത്തവര്‍ഷം മെയ് വരെ സ്‌പെക്ട്രം ലേലത്തിന് അധികസമയം ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മെയ് മാസം മുതലുള്ള ആറു മാസം രാജ്യത്ത് 5ജി പരീക്ഷണങ്ങള്‍ നടത്തുന്നതിനായിട്ടായിരിക്കും ഉപയോഗപ്പെടുത്തുക. നഗരങ്ങളിലെന്ന പോലെ ഗ്രാമങ്ങളിലും ഇക്കാലയളവില്‍ 5ജി പരീക്ഷണം നടത്തും.