കൊച്ചി: നാളെ മുതല്‍ കേരളത്തിലും നെറ്റ് പറപറക്കും. റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ ആദ്യം കൊച്ചിയിലാണ് ലഭ്യമായി തുടങ്ങുന്നത്. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ നാളെ വൈകുന്നേരം മുതല്‍ 5ജി ലഭ്യമാകും. മുഖ്യമന്ത്രി പിണറായി വിജയനാണ് സേവനം ഉദ്ഘാടനം ചെയ്യുന്നത്.
ഒക്ടോബര്‍ മാസം മുതലാണ് റിലയന്‍സ് ജിയോ 5 ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തില്‍ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത നഗരങ്ങളിലായിരുന്നു ആദ്യഘട്ട സേവനങ്ങള്‍ ലഭ്യമാക്കിയത്. തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്.